മുന്നൂറിലധികം സീറ്റുകൾ; നരേന്ദ്രമോദിക്ക് മൂന്നാം ഊഴമെന്ന് സർവേകൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പൂർത്തിയായ പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പ്രധാനമന്ത്രിയായി നരേന്ദ്രമോദിക്ക് മൂന്നാം ഉഴമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറും എന്നാണ് പ്രവചനങ്ങള്‍.
എൻഡിഎ മുന്നണി 353 മുതല്‍ 368 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യം 118 സീറ്റ് മുതല്‍ 133 സീറ്റ് വരെയും മറ്റുള്ളവ 43 മുതല്‍ 48 വരെ സീറ്റുകള്‍ നേടുമെന്നാണ് റിപ്പബ്ലിക് മാട്രിസ് പ്രവചിക്കുന്നത്.
തെലങ്കാനയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമെന്ന് എബിപി പ്രവചിക്കുന്നു.
ബിജെപി – 07-09
കോൺഗ്രസ് – 07-09
ബിആർഎസ് – 0 – സീറ്റ് നേടില്ലെന്നുറപ്പ് – ഒരു സീറ്റും പ്രവചിക്കുന്നില്ല
എഐഎംഐഎം – 0-1
തെലങ്കാനയിൽ ബിജെപി മുന്നിലെത്തുമെന്ന് ഇന്ത്യാ ടി വി സർവേ പ്രവചിക്കുന്നത്.
ബിജെപി – 8-10
കോൺഗ്രസ് – 6-8
ബിആർഎസ് – 0-1
എഐഎംഐഎം – 1
തെലങ്കാനയിൽ ബിജെപിക്ക് മുൻതൂക്കം നേടുമെന്നും തൊട്ടുപിന്നിൽ കോൺഗ്രസ് സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.
ബിജെപി – 07-10
കോൺഗ്രസ് 05-08
ബിആർഎസ് – 02-05
മറ്റുള്ളവർ – 1