ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ കുരുക്കി മൊറോക്കോ

23 November 2022

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ കുരുക്കി മൊറോക്കോ. ലോക റാങ്കിംഗിൽ 12ആം സ്ഥാനത്തുള്ള ക്രൊയേഷ്യക്കെതിരെ ഫിസിക്കൽ ഗെയിം ഉൾപ്പടെ പുറത്തെടുത്താണ് 22ആം സ്ഥാനത്തുള്ള മൊറോക്കോ സമനിലയിൽ തളച്ചത്.
പന്തിന്റെ നിയന്ത്രണത്തിൽ മികച്ചുനിന്നു ക്രൊയേഷ്യയ്ക്ക് ഫൈനൽ തേർഡിലാണ് ആദ്യമായി അടിപതറിയത്. എല്ലായ്പ്പോഴും മൊറോക്കോ ക്രൊയേഷ്യൻ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ചു. അതിനിടയിൽ ലഭിക്കുന്ന അവസരങ്ങളിൽ കൗണ്ടർ അറ്റാക്കിലൂടെ ക്രൊയേഷ്യയെ വിറപ്പിക്കാനും മൊറോക്കോയ്ക്ക് സാധിച്ചു.
മത്സരത്തിൽ ആകെ ക്രൊയേഷ്യ അഞ്ച് തവണ ഗോളിലേക്ക് ലക്ഷ്യം വച്ചപ്പോൾ മൊറോക്കോ 8 തവണ ഷോട്ടുതിർത്തു. ഹക്കീം സിയെച് ആണ് മൊറോക്കൻ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്.