കണ്ണൂരിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും അയൽവാസിയുടെ വെട്ടേറ്റു

single-img
8 April 2023

കണ്ണൂർ ജില്ലയിലെ പേരാവൂർ കോളയാട് അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ രാജൻ ഇവരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. വെള്ളുവ വീട്ടിൽ ശൈലജ(48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവർക്കാണ് വെട്ടേറ്റത്.

പരുക്കേറ്റവരെ ഉടൻതന്നെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ
അയൽവാസി രാജൻ പൊലീസ് കസ്റ്റഡിയിലാണ്.