ആകശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം
17 February 2023
ആകശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താന്‍ നീക്കം . ഇതിന് മുന്നോടിയായി കേസുകള്‍ പരിശോധിക്കുകയാണ് പൊലീസ്.അതേസമയം പരാതി നല്‍കിയ DYFI വനിതാ നേതാവിനെതിരെ ഒളിവിലിരുന്ന് വ്യക്തിഹത്യ തുടരുകയാണ് ആകാശ് തില്ലങ്കേരി.
ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് CPM, DYFI പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം
വെളിപ്പെടുത്തലിന് പിന്നാലെ സമൂഹമാധ്യങ്ങളിലൂടെ ആകാശ് അധിക്ഷേപിക്കുന്നുവെന്നും പാര്‍ട്ടി ഇടപെടണമെന്നും ആവശ്യപ്പെട്ട് മട്ടന്നൂരിലെ ഡിവൈഎഫ്‌ഐ നേതാക്കള്‍ സിപിഎമ്മിന് പരാതി നല്‍കി. ആകാശിന്റെ ക്വട്ടേഷന്‍ ബന്ധം ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണമെന്നാണ് നേതാക്കളുടെ ആരോപണം.