അബ്കാരി നിയമത്തിൻറെ കരട് പ്രസിദ്ധീകരിച്ചു; ലക്ഷദ്വീപിൽ മദ്യനിരോധനം പിൻവലിക്കാൻ നീക്കം

single-img
7 August 2023

ലക്ഷദ്വീപിൽ നിലവിലുള്ള മദ്യനിരോധനം പിൻവലിക്കാൻ അഡ്മിനിസ്ട്രേഷൻ നീക്കം. ഇതിന് മുന്നോടിയായി അബ്കാരി നിയമത്തിൻറെ കരട് പ്രസിദ്ധീകരിച്ചു. ഇനി വിഷയത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.

ഇപ്പോൾ പൂർണ്ണമായും ഒരു മദ്യം നിരോധന മേഖലയാണ് ലക്ഷദ്വീപ്. ജനവാസമില്ലാത്ത അഗത്തിയിൽ നിന്ന് ഒമ്പത്‌ മൈൽ അകലെയുള്ള ടൂറിസ്റ്റ് കേന്ദ്രമായ ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മാത്രമായി ഇപ്പോൾ നിയന്ത്രണത്തോടെ മദ്യവിതരണമുണ്ട്. ഇത് ഇനിമുതൽ ആൾപ്പാർപ്പുള്ള ദ്വീപുകളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം.

കരട് ബില്ലിൽ മുപ്പത് ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ. ഗിരിശങ്കറാണ് ഉത്തരവിറക്കിയത്. എക്സൈസ് കമ്മിഷണറെ നിയമിക്കൽ, എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപ്പന എന്നിവയ്ക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വ്യാജമദ്യവിൽപ്പനയ്ക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരട് ബില്ലിലുള്ളത്. വിഷയത്തിൽ സെപ്റ്റംബർ 3 നകം പൊതുജനം അഭിപ്രായം അറിയിക്കണം.