ഉള്ളില്‍ തറയ്ക്കുന്ന അനുഭവം; മമ്മൂട്ടിയുടെ റോഷാക്കിന് പ്രശംസയുമായി മൃണാല്‍ ഠാക്കൂര്‍
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ഇപ്പോൾ ചിത്രം ഒടിടിയില്‍ സട്രീം ചെയ്തതിന് പിന്നാലെ വീണ്ടും പ്രശംസ നേടുകയാണ്. ഇത്തവണ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സീതാരാമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മൃണാല്‍ ഠാക്കൂര്‍.
‘റോഷാക്ക് എന്തൊരു സിനിമയാണ്. ഞാന്‍ ഇരുന്നിടത്ത് നിന്ന് അനങ്ങിയിട്ടില്ല. ഉള്ളില്‍ തറയ്ക്കുന്ന അനുഭവമായിരുന്നു. മമ്മൂട്ടി സാറിനും ടീമിനും അഭിനന്ദനങ്ങള്‍’. മൃണാള്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി.
ആസിഫ് നായകനായ കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 7നാണ് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടിയുടെ കീഴിലുള്ള നിര്‍മാണകമ്പനിയായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സിനിമയായിരുന്നു ഇത്.