ലോകപ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം മുബി ഗോയിൽ ഇടംനേടുന്ന ആദ്യ മലയാള സിനിമയായി കാതല്‍ ദി കോര്‍
തിയേറ്ററുകളിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രമായ കാതലിനെ എത്തിയ നേട്ടമാണ് ലോകപ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ ഇടം ലഭിക്കുക എന്നത്. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. അതുകൊണ്ടാണ് മമ്മൂട്ടി ചിത്രം കാതല്‍ ഫിലിം ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതാദ്യമായാണ് ഒരു മലയാളചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത് .
രാഷ്ട്രീയപരമായി വളരെയധികം അപ്‌ഡേറ്റഡായ ഒ ടി ടി പ്ലാറ്റ്ഫോം ആണ് മുബി. ലെസ്ബിയൻ, ഗേ സിനിമകളെ അനുകൂലിക്കുന്ന മുബിയിൽ ഇത്തരത്തിലുള്ള ധാരാളം കലാമൂല്യമുള്ള ചിത്രങ്ങൾ ഇടം പിടിക്കാറുണ്ട്. മലയാള സിനിമയെ ലോകത്തിന്റെ നെറുകയിലേക്ക് എത്തിക്കുന്ന ഒരു നേട്ടമാണ് മുബിയിലൂടെ കാതൽ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.