രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോർട്ട്; മുകേഷ് അംബാനിയ്‌ക്ക് ഇനി ഇസഡ് പ്ലസ് സുരക്ഷ
രാജ്യത്തെ ശതകോടീശ്വരന്മാരിൽ ഒരാളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ സുരക്ഷ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ വര്‍ദ്ധിപ്പിച്ചു. അദ്ദേഹത്തിനെതിരെ ഭീഷണികള്‍ നില്‍നില്‍ക്കുന്നുണ്ട് എന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അംബാനിയുടെ സുരക്ഷാ ഇസഡ് പ്ലസ് വിഭാഗത്തിലേക്ക് ഉയര്‍ത്തിയെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മുൻപ് ‘ഇസഡ് കാറ്റഗറി’ സുരക്ഷ ആയിരുന്നു മുകേഷ് അംബാനിക്ക് നല്‍കിയിരുന്നത്. 2021 ൽ മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്‌ക്ക് പുറത്ത് നിന്ന് സ്‌ഫോടക വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു.
രാജ്യത്ത് ഇസഡ് പ്ലസിന് രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷാ പരിരക്ഷയുണ്ട്. ഈ സുരക്ഷയുടെ ഭാഗമായി 10-ലധികം എന്‍എസ്ജി കമാന്‍ഡോകളും പോലീസ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന 55 പേരടങ്ങുന്ന സംഘത്തെയാണ് സുരക്ഷയ്‌ക്ക് നിയോഗിക്കുന്നത്.രരാജ്യത്തെ വിഐപികള്‍ക്കും വിവിഐപികള്‍ക്കും കായികതാരങ്ങള്‍ക്കും സിനിമാ താരങ്ങള്‍ക്കും രാഷ്‌ട്രീയക്കാര്‍ക്കുമടക്കം ഇത്തരം സുരക്ഷ നല്‍കി വരുന്നു.