ലിവർപൂൾ എഫ്‌സി വാങ്ങാൻ മുകേഷ് അംബാനി


മുകേഷ് അംബാനി ലോകപ്രശസ്ത ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ്ബായ ലിവർപൂൾ എഫ്‌സി ഏറ്റെടുക്കാൻ ശ്രമിക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഭീമൻമാരെ അവരുടെ നിലവിലെ ഉടമസ്ഥരായ ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് (FSG) വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ട്.
ഗൾഫിൽ നിന്നും യുഎസിൽ നിന്നുമുള്ള കോടീശ്വരന്മാരുമായി ആണ് മുകേഷ് അംബാനി മത്സരിക്കുന്നത്. അംബാനിയുടെ കമ്പനി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമസ്ഥതയിലുള്ളതാണ്, കൂടാതെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) വാണിജ്യ പങ്കാളികൾ കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഇവന്റും നടത്തുന്നു.
ഒരു ക്ലബ് എന്ന നിലയിൽ ലിവർപൂളിന്റെ മികച്ച താൽപ്പര്യങ്ങൾക്കനുസൃതമാണെങ്കിൽ ഞങ്ങൾ പുതിയ ഓഹരി ഉടമകളെ പരിഗണിക്കുമെന്ന് FSG മുമ്പ് പറഞ്ഞിട്ടുണ്ട്. 4 ബില്യൺ ബ്രിട്ടീഷ് പൗണ്ടിന് ക്ലബ്ബിനെ വിൽക്കാൻ FSG തയ്യാറാണെന്ന് ‘ദ മിറർ’ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജർഗൻ ക്ലോപ്പിന്റെ ടീം പ്രീമിയർ ലീഗ് കിരീടം, ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ്, കാരബാവോ കപ്പ്, യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവ നേടിയതോടെ എഫ്‌എസ്‌ജിയുടെ കീഴിൽ ആൻഫീഡ് വൻ വിജയം നേടിയിരുന്നു.