മുകേഷും ഇടവേള ബാബുവും ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയരാകണം

single-img
6 September 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള ലൈംഗികാതിക്രമ കേസിൽ എം. മുകേഷ് എംഎൽഎയ്ക്കും ഇടവേള ബാബുവിനും കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും പ്രത്യേക അന്വേഷണ സംഘം നിയമനടപടി തുടരും. രണ്ടുപേരുടെയും അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തും.

ഇതോടൊപ്പം വൈദ്യപരിശോധനയ്ക്കും വിധേയമാക്കും. ലൈംഗിക ശേഷി പരിശോധനയ്ക്കും ഇരുവരും വിധേയരാകണം. കഴിഞ്ഞ ദിവസമായിരുന്നു മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപയുടെ രണ്ടാൾ ജാമ്യം ഹാജരാക്കണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം. മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം.