പീഡനക്കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

single-img
22 October 2024

ലൈംഗികപീഡനക്കേസിൽ നടനും ഇടതുപക്ഷ എംഎല്‍എയുമായ മുകേഷിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി വിട്ടയച്ചു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്.

എറണാകുളം ആലുവ സ്വദേശിനിയായ നടി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് തൃശ്ശൂർ വടക്കാഞ്ചേരി പൊലീസിൻ്റെ ഈ നടപടി. 2011ലായിരുന്നു കേസിനാസ്പദമായ സംഭവം. സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു
നടിയുടെ പരാതി.

നേരത്തെ കേസിൽ മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തുകയും ചെയ്തു. ബിഎൻഎസ് 354, 294 ബി വകുപ്പുകള്‍ പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്.