എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണം: മന്ത്രി എ കെ ശശീന്ദ്രന്‍

28 August 2024

നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരണവുമായി സംസ്ഥാന വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണം എന്നായിരുന്നു ശശീന്ദ്രന്റെ പ്രതികണം.
ഒരു പ്രമാണിയെയും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കില്ല. അങ്ങിനെയുള്ള ഒരു കീഴ്‌വഴക്കം കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത് സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമാണ്. പ്രത്യേക അന്വേഷണ സംഘം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പ്രതികരിച്ചു.