മുല്ലപ്പെരിയാറിൽ പുതിയ ഡാം ആവശ്യമില്ല; പകരം തമിഴ്നാട്ടിലേക്ക് തുരങ്കം നിർമ്മിക്കണം: ഇ ശ്രീധരൻ

single-img
28 August 2024

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കേണ്ട ആവശ്യമില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അതിനു പകരമായിട്ടു മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ഈ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകൾ നിർമിക്കണമെന്നും ഇ ശ്രീധരൻ നിർദേശിച്ചു.

ഉതിയതായി ഒരു തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാറിന് വലിയ ഭീഷണിയുണ്ടാവില്ല. ഇനിയും ഡാം ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിർമിക്കാമെന്ന് ഇ ശ്രീധരൻ‌ പറഞ്ഞു.

ഉതിയതായി ഒരു ഡാം നിർമാണം വരെയധികം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഈ നിർദ്ദേശം തമിഴ്നാടും കേന്ദ്ര സർക്കാരും ഉടൻ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിർപ്പ് ഉണ്ടാകില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.