മാനവീയം വീഥിയില്‍ നിയന്ത്രണം കടുപ്പിക്കാൻ മ്യൂസിയം പൊലീസ്

single-img
5 November 2023

രാത്രി ആഘോഷങ്ങള്‍ക്കായി ജെനങ്ങ്ൾക്ക് തുറന്നു നല്‍കിയ തിരുവനന്തപുരം മാനവീയം വീഥിയില്‍ നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ഉണ്ടായ സഹചര്യത്തിലാണ് പോലീസ് തീരുമാനം.

അതേസമയം കഴിഞ്ഞ ദിവസം നടന്ന കൂട്ട തല്ലില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി നടന്നത് പോലെയുള്ള അക്രമ സംഭവങ്ങള്‍ പതിവായതോടെയാണ് മാനവീയം വീഥിയില്‍ നിയന്ത്രണം ശക്തമാക്കണമെന്നു മ്യൂസിയം പൊലീസ് ശുപാര്‍ശ നല്‍കിയത്.

നിയന്ത്രണം എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് മ്യൂസിയം പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. രാത്രി 12 മണിക്ക് ശേഷം കലാപരിപാടികള്‍ പാടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും.

രാത്രി 12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കണം. ഒരു സമയം ഒന്നില്‍ കൂടുതല്‍ കലാ പരിപാടികള്‍ അനുവദിക്കരുത്. 11 മണിക്ക് ശേഷം ദ്രുതകര്‍മ്മ സേനയെ വിന്യസിക്കും. ലഹരി ഉപയോഗം തടയാന്‍ എക്സൈസിന്റെ ഉള്‍പ്പടെ പരിശോധന. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.