മ്യൂസിയം ആക്രമണ കേസ്; പ്രതി ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്

single-img
2 November 2022

മ്യൂസിയം ആക്രമണ കേസിലെ പ്രതിയായ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്. ഇയ്യാൾ തിരുവനന്തപുരത്തു തന്നെ മറ്റൊരു സ്ത്രീയെ കടന്നുപിടിച്ച കേസിലെയും പ്രതിയാണ് എന്ന് പോലീസ് പറയുന്നു.

മാത്രമല്ല കേസ് അന്വേഷണത്തിലോ ശക്തമായ വകുപ്പുകൾ ചേർക്കുന്നതിലോ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഡിസിപി അജിത് കുമാർ പറഞ്ഞു. പരാതിക്കാരിയുടെ ശക്തമായ നിലപാടും സഹായവും കേസ് അന്വേഷണത്തിൽ നിർണായകമായെന്നും ഡിസിപി പറഞ്ഞു

അതേസമയം അറസ്റ്റിലായതിനു പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെ ജോലിയിൽനിന്ന് ഒഴിവാക്കാൻ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. വാട്ടർ അതോറിറ്റിയുടെ വാഹനത്തിന്റെ കരാർ ഡ്രൈവറെ തന്റെ ഓഫീസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കാനാണ് മന്ത്രി നിർദേശം നൽകിയത്.

മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് അനുവദിച്ചിരിക്കുന്ന വാട്ടർ അതോറിറ്റിയിൽ പുറം കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നൽകുന്ന ഏജൻസിയുടെ ജീവനക്കാരൻ ആണ് ഇയാൾ. ആരോപണ വിധേയനായ ഡ്രൈവർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ ഏജൻസിക്കു നിർദേശം നൽകണമെന്നും വാട്ടർ അതോറിറ്റിക്ക് മന്ത്രി നിർദേശം നൽകി.