മുസ്ലിം സഹോദരന്മാരും ക്രിസ്ത്യാനികളും ബിജെപിയിലേക്ക് വ്യാപകമായി വരുന്നുണ്ട്: കൃഷ്ണകുമാർ

single-img
25 April 2024

ദേശീയ പൗരത്വ ഭേ​ദ​ഗതിയല്ല മുത്തലാഖാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്ന് കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ തനിക്ക് അനുകൂലമാകുമെന്നും യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

മുത്തലാഖ് ബിജെപിക്ക് അനുകൂലമായ ഫലമുണ്ടാക്കും. മുസ്ലിം സഹോദരന്മാരും ക്രിസ്ത്യാനികളും ബിജെപിയിലേക്ക് വ്യാപകമായി വരുന്നുണ്ട്. മുസ്ലിമുകളുടെയും ക്രിസ്ത്യാനികളുടെയും വീട്ടിൽ ബിജെപിക്കാർ പോയി ബഹളമുണ്ടാക്കിയതായി ആരെങ്കിലും കേട്ടിട്ടുണ്ടോയെന്നുംഅദ്ദേഹം ചോദിക്കുന്നു

ഇത്തവണ കൊല്ലത്ത് വികസനത്തെ മുൻനിർത്തിയുള്ള മാറ്റങ്ങൾ‌ നടപ്പിലാക്കും. വികസന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള മുന്നേറ്റമാകും കൊല്ലം മണ്ഡലത്തിൽ വിജയിച്ചാൽ താൻ നടപ്പിലാക്കുക. വിജയിക്കുമെന്ന വലിയ പ്രതീക്ഷയുണ്ട്. കൊല്ലത്ത് ഇതുവരെ മാറിമാറി വന്ന എംപിമാർ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും കൃഷ്ണകുമാർ വിമർശിച്ചു.