മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ പൊന്നാനിയിൽ അബ്ദു സമദ് സമദാനി; മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

28 February 2024

ഉടൻ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദു സമദ് സമദാനിയും മത്സരിക്കും. ഇരുവരും പരസ്പരം സീറ്റ് വച്ചുമാറുകയായിരുന്നു. പൊന്നാനിയ്ക്ക് പകരം മലപ്പുറം വേണമെന്ന ഇ ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യം മുസ്ലിം ലീഗ് നേതൃയോഗം അംഗീകരിക്കുകയായിരുന്നു.
ലീഗിന്റെ മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരമായി അനുവദിച്ച രാജ്യസഭാ സീറ്റിൽ മത്സരിക്കാനും തീരുമാനിച്ചു. ഇന്ന് പാണക്കാട് ചേർന്ന ലീഗ് നേതൃയോഗത്തിന് ശേഷം സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.