ഗവർണർക്ക് പിന്തുണ; വിഡി സതീശനെ തള്ളി മുസ്ലിം ലീഗ്

single-img
16 November 2022

സംസ്ഥാന കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ തുടർച്ചയായി നടത്തിയ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ കോൺഗ്രസിന് മുന്നിൽ കീഴടങ്ങുകയാണ് മുസ്ലിം ലീഗ് എന്നാണ് റിപ്പോർട്ടുകൾ . ഇനി ഇതുപോലെ തെറ്റ് ആവർത്തിക്കില്ലെന്ന കോൺഗ്രസ് നേതാക്കൾ നൽകിയ ഉറപ്പിൽ പ്രതിഷേധങ്ങൾക്കില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

എന്നാൽ ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിനെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം ഇന്ന് പ്രതികരിച്ചു. മറുവശത്താവട്ടെ സുധാകരന്റെ ഖേദപ്രകടനവും , തെറ്റ് ആവർത്തിക്കില്ല എന്ന കോൺഗ്രസ് നേതാക്കളുടെ ഉറപ്പും മുൻനിർത്തി വിഷയം അവസാനിപ്പിക്കാനാണ് നീക്കം .

സംസ്ഥാന സർക്കാരിന്റെ ഗവർണർക്കെതിരായ ഓർഡിയൻസിനെ എതിർക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന യുഡിഎഫിന്റേതല്ല എന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കി.