മുസ്ലിം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ഇടവേള; രീതിഅവസാനിപ്പിച്ച് അസം നിയമസഭ
30 August 2024
നിയമസഭയിലെ മുസ്ലിം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ പ്രാര്‍ത്ഥനയ്ക്ക് നൽകിയിരുന്ന ഇടവേള അവസാനിപ്പിച്ച് അസം നിയമസഭ. സഭ അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് അനുവദിച്ച രണ്ട് മണിക്കൂര്‍ ഇടവേളയാണ് ഇതോടെ അവസാനിക്കുന്നത്.
ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിന്റെ മറ്റൊരു ഭാരം കൂടി ഇറക്കിവെച്ചുവെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇതേ കുറിച്ച് സോഷ്യൽ മീഡിയയായ എക്‌സില്‍ കുറിച്ചത്. ഇന്ന് നിയമസഭ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് അനുവദിച്ചിരുന്ന ഇടവേള അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തത്.
ഈ ചരിത്രപരമായ തീരുമാനത്തിന് സ്പീക്കര്‍ ബിശ്വജിത്ത് ദൈമരിക്കും എംഎല്‍എമാര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും ഹിമന്ത് ബിശ്വ ശര്‍മ്മ എക്‌സില്‍ എഴുതിയിരുന്നു.