സ്‌കൂൾ സമയമാറ്റം; ആദ്യം തന്നെ സമ്മർദ്ദം ഉണ്ടാക്കേണ്ട കാര്യമില്ല: എം വി ഗോവിന്ദൻ മാസ്റ്റർ
സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തന സമയക്രമം മാറ്റുന്നതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.വിഷയത്തിൽ ആദ്യം തന്നെ സമ്മർദ്ദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും എല്ലാ മേഖലയിലും ചർച്ചകൾ നടത്തിയേ നിലപാട് എടുക്കൂവെന്നും ഇപ്പോൾ തീരുമാനങ്ങൾ ഒന്നുമായില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
സ്‌കൂളുകളിലെ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം എ ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. 5 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാകായിക പരിശീലനത്തിനുമായി ഉപയോഗിക്കാമെന്നും പറഞ്ഞിരുന്നു.
പക്ഷെ ഈ , ശിപാർശ പുറത്തുവന്നതിന് പിന്നാലെ എതിർപ്പുമായി മുസ്‌ലിം ലീഗും സമസ്തയും രംഗത്തെത്തിയിരുന്നു.ഇതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം കേരളത്തിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ചത് അക്രമഹർത്താൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്നത് ഫലപ്രദമായ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.