ആര്‍എസ്എസിന്റെ വര്‍ഗീയ ധ്രുവീകരണത്തെ എതിര്‍ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനാകുന്നില്ല: എം വി ഗോവിന്ദന്‍

single-img
28 February 2023

ആര്‍എസ്എസ്-ബിജെപി വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനത്തെ ഫലപ്രദമായി എതിര്‍ക്കാന്‍ കേരളത്തില്‍ കോണ്‍ഗ്രസിനാകുന്നില്ല എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇതിന്റെ പ്രധാന ഉദാരഹണമാണ് മുതലമട ഗ്രാമ പഞ്ചായത്തിലുണ്ടായത് എന്നും അദ്ദേഹം പറഞ്ഞു. അവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ഇടതിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി മുന്നോട്ട് വന്നു. അവിടെ മാത്രമല്ല, വിവിധ പഞ്ചായത്തുകളില്‍ ഇത്തരം ബന്ധം കേരളത്തില്‍ രൂപപ്പെട്ട് വരുന്നത് കാണാനാകും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആര്‍എസ്എസ് -ബിജെപി അജണ്ട. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയാല്‍ അത്തരം മേഖലകളില്‍ എംഎല്‍എ മാരെ നൂറ് കോടി കൊടുത്ത് പിടിക്കുകയാണവര്‍. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് കൈപിടിയില്‍ ഒതുക്കുക എന്നതിന്റെ ഉന്നം പ്രതിപക്ഷ മുക്ത ആര്‍എസ്എസ് ഭാരതമാണ്-അദ്ദേഹം പറഞ്ഞു.

മാത്രമല്ല ജമായത്ത് ഇസ്ലാമി – ആര്‍എസ്എസ് ചര്‍ച്ചയെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നില്ല എന്നതും ഇക്കാര്യത്തില്‍ ഒരു അന്തര്‍ധാര തുടരുന്നു എന്ന് തന്നെയാണ് മനസിലക്കേണ്ടത് എന്നും കൂട്ടിച്ചേർത്തു.