ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പ്രതികരണവുമായിഎംവി ഗോവിന്ദൻ


തിരുവനന്തപുരം: അസാധാരണ വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
ഗവര്‍ണര്‍ ഗവര്‍ണറായി പ്രവര്‍ത്തിക്കണം. ആര്‍ എസ് എസ് സ്വയം സേവകനായി പ്രവര്‍ത്തിക്കരുത്. കോണ്‍ഗ്രസ് ബിജെപി എന്നിവരുടെ പ്രതിനിധിയായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങള്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബില്‍ ഒപ്പിടാത്തതുകൊണ്ട് ഒരു ഭരണഘടനാ പ്രതിസന്ധിയും ഉണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ജനങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടന പ്രതിസന്ധിയും ഉണ്ടാകില്ല. എന്തോ മാനസിക പ്രശ്നം ഉള്ളതു പോലെയാണ് ഗവര്‍ണറുടെ പെരുമാറ്റം. കെ കെ രാഗേഷ് എംപി ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധം അതിരുകടക്കരുതെന്ന് ആഗ്രഹിച്ചാണ് തടഞ്ഞത്. മാര്‍കിസ്റ്റ് പ്രത്യശ ശാസ്ത്രത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് ഒന്നും അറിയില്ല. ആര്‍എസ്‌എസുകാരനായി പ്രവര്‍ത്തിക്കുമ്ബോള്‍ ഇങ്ങനെയൊക്കെ പറയും. ഒരു സ്വര്‍ണ കച്ചവടക്കാരന്‍റെ വീട്ടില്‍ പോയി ഗവര്‍ണര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടതാണ് സിപിഎം ചോദ്യം ചെയ്തത്. പ്രോട്ടോകോള്‍ ലംഘനമാണ് നടന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.