കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു

single-img
19 October 2022

അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. ബസിന്റെ സുരക്ഷാ സംവിധാനങ്ങൾ തൃപ്തികരമല്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.

പനമ്പിളി നഗറിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്. താരങ്ങളുമായി പരിശീലനത്തിന് എത്തിയതായിരുന്നു ബസ്‌.

ബസ്സിൻ്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നു. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല. തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കാരണമായി പറയുന്നു. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സർവീസ് നടത്താൻ പാടില്ല എന്നും മോട്ടോർ വാഹന വകുപ്പ് ഉടമകൾക്ക് നിർദ്ദേശം നൽകി.