സന്യാസിമാരുടെ കാലില്‍ തൊട്ടു വന്ദിക്കുന്നതാണ് എന്റെ ശീലം; വിശദീകരണവുമായി രജനീകാന്ത്
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍ തൊട്ട് വന്ദിച്ച സംഭവത്തിൽ വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ച് നടന്‍ രജനികാന്ത്. സന്യാസിമാരുടെ കാലില്‍ തൊട്ടു വന്ദിക്കുന്നതാണ് തന്റെ ശീലമെന്നും തന്നേക്കാള്‍ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് പറഞ്ഞു.
ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദേഹം. ഈ മാസം 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. യോഗിയുടെ ലഖ്‌നൗവിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രജനികാന്ത് നായകനായ ഏറ്റവും പുതിയ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്‌നൗവില്‍ നടന്നിരുന്നു.
ഇതിനെ തുടർന്നായിരുന്നു നടന്‍ യോഗിയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയിൽ യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.