ദുരന്തത്തിനിരയായ എല്ലാവർക്കും എൻ്റെ നെഞ്ചുലഞ്ഞുള്ള പ്രാർത്ഥനകൾ; കുവൈറ്റ് ദുരന്തത്തിൽ മോഹൻലാൽ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
13 June 2024
![](https://www.evartha.in/wp-content/uploads/2024/06/mohanlal.gif)
കുവൈറ്റിൽ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായതിൽ അനുശോചിച്ച് നടന്മാരായ മോഹൻലാലും ,മമ്മൂട്ടിയും. ദുരന്തത്തിൽ താനും തന്റെ പ്രാർത്ഥനയും താനും ഒപ്പമുണ്ട് എന്നും മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ അനുശോചനം പങ്കുവെച്ചു.
‘കുവൈറ്റ് തീപിടുത്തത്തിൽ ദുരന്തത്തിനിരയായ എല്ലാവർക്കും എൻ്റെ നെഞ്ചുലഞ്ഞുള്ള പ്രാർത്ഥനകൾ. ഈ വലിയ ദുരന്തത്തിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും,’ മോഹൻലാൽ കുറിച്ചു.
‘കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വിഷമഘട്ടത്തിൽ നിങ്ങൾ ധൈര്യം സംഭരിക്കാനും ആശ്വാസം കണ്ടെത്താനും ഞാൻ പ്രാർത്ഥിക്കുന്നു’- മമ്മൂട്ടി എഴുതി.