നഗ്നയായി അഭിനയിക്കാൻ എന്റെ ഭർത്താവാണ് ഭയം മാറ്റി പിന്തുണ നൽകിയത്: ശരണ്യ പ്രദീപ്
‘ഫിദ’ എന്ന സിനിമയിൽ സായ് പല്ലവിയുടെ ചേച്ചിയായി വേഷമിട്ട് ശ്രദ്ധ നേടിയ നടിയാണ് ശരണ്യ പ്രദീപ് തമിഴിൽ ഇപ്പോൾ ‘അമ്പാജിപേട്ട് മാര്യേജ് ബാന്റ്’ എന്ന ശരണ്യയുടെ പുതിയ സിനിമ ശ്രദ്ധനേടുകയാണ് . ഈ സിനിമയുടെ പ്രധാനപ്പെട്ട ഒരു രംഗത്തിൽ താരം നഗ്നയായി അഭിനയിച്ചിട്ടുണ്ട്.
ഈ സീൻ ചിത്രീകരിക്കുമ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ശരണ്യ പ്രദീപ്. സിനിമയിൽ ഈ സീനിൽ അഭിനയിക്കാൻ തനിക്ക് പേടി തോന്നിയിരുന്നുവെന്നും ഭർത്താവാണ് ധൈര്യം നൽകിയതെന്നും ശരണ്യ പറഞ്ഞു.
ശരണ്യയുടെ വാക്കുകളിലൂടെ:
‘സംവിധായകൻ ഈ സീനിനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് കുറച്ച് പേടി തോന്നിയിരുന്നു. ഇതുപോലെയുള്ള ഒരു സീനിൽ നേരത്തെ അഭിനയിച്ചിട്ടില്ല. എന്നാൽ എന്റെ ഭർത്താവാണ് എന്റെ ഭയം മാറ്റി പിന്തുണ നൽകിയത്. വളരെ ശക്തമായ കഥാപാത്രമാണ്. അതിനാൽ ധീരമായി തന്നെ ചെയ്യാൻ ഭർത്താവ് ഊർജ്ജം നൽകി.
സിനിമയുടെ യൂണിറ്റും വലിയ പിന്തുണയായിരുന്നു. അഞ്ച് പേർ മാത്രമായിരുന്നു ആ സീൻ ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്നത്. ഡിവിപി, സംവിധായകൻ, കോസ്റ്റ്യും ഡിസൈനർ, അസിസ്റ്റന്റ്, പിന്നൊരാളും കൂടെ. വളരെ കംഫർട്ടബിൾ ആയിരുന്നു ഞാൻ. ആ സീൻ വളരെ നന്നായി വന്നത് അവരുടെ സഹകരണം കൊണ്ടാണ്’ ശരണ്യ പറഞ്ഞു.