ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടെ പാർട്ടിയിൽ എന്റെ ഇന്നിം​ഗ്സ് പൂർത്തിയായി: സോണിയ ഗാന്ധി

single-img
25 February 2023

വളരെയധികം വികാര നിർഭരവും ആവേശഭരിതവുമായി സോണിയ ഗാന്ധിയുടെ പ്രസം​ഗം. കോൺ​ഗ്രസ് പ്ലീനത്തിൽ പങ്കെടുക്കുന്ന പതിനയ്യായിരം പ്രതിനിധികളെ അഭിസംബോധന ചെയ്ത മുൻ അധ്യക്ഷ തികഞ്ഞ അഭിമാനത്തോടും അതിലേറെ സന്തോഷത്തോടുമാണ് താനിവിടെ നിൽക്കുന്നതെന്ന ആമുഖത്തോടെയാണ് പ്രസം​ഗം തുടങ്ങിയത്.

” പാർട്ടിയിലെ ഒരു പ്രത്യേക സാഹചര്യത്തിലാണ് താൻ പാർട്ടി നേതൃത്വം ഏറ്റെടുത്തത്. ഈ സമയം ഊർജസ്വലവും അർപ്പണ ബോധവുമുള്ള വലിയൊരു നേതൃനിര അന്ന് തന്നെ സഹായിച്ചിരുന്നു. അവരുടെ സഹായത്തോടെയും ഡോ. മൻമോഹൻ സിങ്ങിന്റെ വ്യക്തിപ്രഭാവത്തോടെയും 2004ലും 2009ലും നമുക്ക് അധികാരത്തിലെത്താൻ കഴിഞ്ഞു.

പിന്നാട് മഹാത്മാ ​ഗാന്ധി തൊഴിലുറപ്പ് പദ്ധതി മുതൽ ഭക്ഷ്യ സുരക്ഷാ നിയമം വരെ നമ്മുടെ സർക്കാരിന്റെ സംഭാവനകളാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാക്കാൻ അന്നത്തെ സർക്കാരുകൾക്കു കഴിഞ്ഞു. ഇപ്പോൾ ഭാരത് ജോഡോ യാത്രയായിരുന്നു എന്റെ ചുമലിലുണ്ടായിരുന്ന അവസാനത്തെ ദൗത്യം. അതു വിജയകരമായി പൂർത്തിയാക്കിയതിൽ വലിയ സന്തേഷവും അഭിമാനവുമുണ്ട്. അതിൽ പങ്കാളികളായ മുഴുവൻ പേരേയും അഭിനന്ദിക്കുന്നു.

നിലവിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തോടെ പാർട്ടിയിൽ എന്റെ ഇന്നിം​ഗ്സ് പൂർത്തിയായി. പാർട്ടിക്കു കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാനുള്ള ഊർജമാണ് ഭാരത് ജോഡോ യാത്ര നൽകിയത്. ഇനിയങ്ങോട്ട് കൂടുതൽ കരുത്തോടെ മുന്നേറാൻ പാർട്ടിക്കു കഴിയണം. 2024ലെ തെരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചു വരിക തന്നെ ചെയ്യും. അതിനുള്ള ഊർജമാണ് പ്ലീനത്തിൽ നിന്ന് ആർജിക്കേണ്ടതെ” ന്നും സോണിയ പറഞ്ഞു.