എന്റെ കാഴ്ചാ ശീലങ്ങൾ മാറി; സിനിമകൾ തിരഞ്ഞെടുക്കുന്നതും അതിനനുസരിച്ചാണ്: ഷെയ്ൻ നിഗം
തനിക്ക് വാണിജ്യ സിനിമകൾ കാണാനും അതുപോലെയുള്ള സിനിമകളുടെ ഭാഗമാകാനുമാണ് ഇപ്പോൾ ആഗ്രഹമെന്ന് നടൻ ഷെയ്ൻ നിഗം പി[പറയുന്നു . തന്റെ കാഴ്ചാ ശീലങ്ങളിൽ അടുത്തിടെയുണ്ടായ മാറ്റമാണ് ഇത്തരത്തിൽ സിനിമകൾ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിക്കുന്നതെന്ന് താരം പറഞ്ഞു.
സൂപ്പർ ഹിറ്റുകളിയി മാറിയ ആർഡിഎക്സ്, കൊറോണ പേപ്പേഴ്സ് പോലുള്ള സിനിമകളെ മുൻനിർത്തിയാണ് ഷെയ്ൻ്റെ പ്രതികരണം. ‘എന്റെ കാഴ്ചാ ശീലങ്ങൾ ഇപ്പോൾ മാറിയിട്ടുണ്ട്, സിനിമകൾ തിരഞ്ഞെടുക്കുന്നതും അതിനനുസരിച്ചാണ്. കൊമേർഷ്യൽ സിനിമകളോടാണ് ഇപ്പോൾ പ്രിയം,’ ഷെയ്ൻ നിഗം പറയുന്നു.
പ്രേക്ഷകർ ‘ആർഡിഎക്സ്’ ആണ് കണ്ടതെന്നും പക്ഷെ തനിക്ക് കൂടുതൽ പരിശ്രമം ആവശ്യമായി വന്നത് ‘വലിയപെരുന്നാൾ’ എന്ന സിനിമയ്ക്കാണെന്നും ഷെയ്ൻ പറഞ്ഞു. ‘വലിയപെരുന്നാളിനായി ആറ് മാസത്തോളം നീണ്ട പരിശീലനം വേണമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിന് പിന്നെയും ഏഴുമാസത്തോളമെടുത്തു. എന്നാൽ പ്രതീക്ഷിച്ചപോലെ പ്രേക്ഷകരിൽ സിനിമ എത്താതിരുന്നതിനാലാണ് അത് ആരുമറിയാതെ പോയത്,’ ഷെയ്ൻ പറഞ്ഞു.
എത്രമാത്രം പരിശ്രമം അഭിനേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായാലും ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകർ കൂടി സിനിമയ്ക്ക് ആവശ്യമാണെന്നും താരം അഭിപ്രായപ്പെട്ടു. സാൻഡി മാസ്റ്റർ കൊറിയോഗ്രഫി നിർവഹിച്ച ‘നീല നിലവേ’ എന്ന പാട്ട് പ്രേക്ഷകർ സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് ഷെയിനിന്റെ ഈ പ്രതികരണം.