നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന്’;അവസാനം അവര്‍ ഒന്നിക്കുകയാണ് സൂര്‍ത്തുക്കളേ…ഒന്നിക്കുകയാണ്
നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന്’ എന്ന ഡയലോഗ് അടുത്തിടെ ഏറെ വൈറലായിരുന്നു. ബാല സംവിധാനം ചെയ്ത ദ് ഹിറ്റ്ലിസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി തന്നെ വിളിച്ചപ്പോഴുണ്ടായ അനുഭവം ബാലയെ അനുകരിച്ചുകൊണ്ട് ടിനി ടോം പറഞ്ഞത്.എന്നാല്‍ പിന്നീടത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
പുതിയ ചിത്രമായ വെടിക്കെട്ടിന്റെ ടീസര്‍ റിലീസിനായി ഇവര്‍ ഒന്നിക്കുകയാണ്. ”എന്താണ് ടിനി നിങ്ങള്‍ വെടിക്കെട്ടിന്‍റെ ടീസര്‍ ചോയ്ച്ചോ? നാന് പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്, അനൂപ് മേനോന്” ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് വെടിക്കെട്ടിന്റെ വെടിക്കെട്ട് ടീസര്‍ വൈകിട്ട് 6.30ന് ഞങ്ങളുടെ ഒഫീഷ്യല്‍ ഫേയ്സ്ബുക്ക് പേജിലൂടെ പുറത്തിറക്കുന്നു എന്ന രസകരമായ രീതിയിലുള്ള പോസ്റ്ററാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്.
അവസാനം അവര്‍ ഒന്നിക്കുകയാണ് സൂര്‍ത്തുക്കളേ…ഒന്നിക്കുകയാണ്…-എന്ന അടിക്കുറിപ്പിലാണ് ഇരുവരും പോസ്റ്റര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്.