മോഹൻലാലിനെ ആദ്യമായി കണ്ടത് മറക്കാനാകാത്ത നിമിഷം; വാലിബന്‍ ലൊക്കേഷനില്‍ നിന്നുള്ള അനുഭവം പങ്കുവച്ച് നടി കഥ നന്ദി
മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ബംഗാളി നടി കഥ നന്ദി വാലിബന്റെ അനുഭവം ആദ്യമായി പങ്കുവച്ചു. തന്റെ ഒരു സ്വപനം യാഥാർത്ഥ്യമായ അനുഭവമാണ് വാലിബൻ എന്നാണ് നടി പറയുന്നത്. ധാരാളം ട്വിസ്റ്റുകളുള്ള ചിത്രം ആക്ഷൻ സീക്വൻസുകളാൽ സമ്പന്നമാണെന്നും കഥ നന്ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ പറഞ്ഞു .
കഥ നന്ദിയുടെ വാക്കുകൾ: “ഒരു സ്വപ്നം യാഥാർത്ഥ്യമായത് പോലെയാണ് മലൈക്കോട്ടൈ വാലിബൻ. അങ്കമാലി ഡയറീസ് മുതൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആരാധികയാണ് ഞാൻ. ധാരാളം ആക്ഷൻ സീക്വൻസുകളും ട്വിസ്റ്റുകളും ഉണ്ട് ചിത്രത്തിൽ.
വളരെ ശക്തമായ സ്ത്രീകഥാപാത്രാണ് എന്റേത്. കഥ നടക്കുന്ന കാലഘട്ടത്തിലെ ഭാഷാശൈലിയും രീതികളും ഞാൻ പഠിച്ചെടുത്തു. മോഹൻലാലിനെ ആദ്യമായി കണ്ടത് മറക്കാനാകാത്ത നിമിഷമാണ്. അദ്ദേഹത്തിന്റെ വിനയം എന്നെ അമ്പരപ്പിച്ചു. എല്ലാവരെയും വളരെ കംഫർട്ടബിൾ ആക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഞാൻ തുടക്കത്തിൽ വളരെ പേടിച്ചിരുന്നു, പക്ഷെ സെറ്റിലെ മുഴുവൻ അനുഭവവും വളരെ രസകരവും അവിസ്മരണീയവുമാക്കാൻ മോഹൻലാൽ സഹായിച്ചു,”