നരേന്ദ്രമോദി മാന്യനായ നേതാവ്: ഗുലാം നബി ആസാദ്


പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ കോൺഗ്രസ്നേതാവ് ഗുലാം നബി ആസാദ് രംഗത്ത്. മോദി “വളരെ മാന്യനാണ്” എന്നും, ഒരിക്കലും തന്നോട് പ്രതികാരം ചെയ്തിട്ടില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
നിരവധി വിഷയങ്ങളിൽ താൻ പ്രധാനമന്ത്രിയെ വിമർശിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370, സിഎഎ ഉൾപ്പടെയുള്ള വിഷയങ്ങളിൽ നിശിതമായി തന്നെ വിമർശിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഒരു “രാഷ്ട്രതന്ത്രജ്ഞനെ” പോലെയാണ് പെരുമാറിയത് – ഗുലാം നബി ആസാദ് പറഞ്ഞു.
ഇത് ആദ്യമായല്ല ഗുലാം നബി ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്നത്. 2021-ൽ, പ്രധാനമന്ത്രി തന്റെ പശ്ചാത്തലം ലോകത്തിൽ നിന്ന് മറച്ചുവെക്കുന്നില്ല എന്ന വസ്തുതയെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം എവിടെ നിന്നാണ് വന്നതെന്നും എന്താണ് ചെയ്തതെന്നും അഭിമാനത്തോടെ പറയുന്നു എന്നും ആസാദ് പറഞ്ഞു. കൂടാതെ രാജ്യസഭയിൽ നിന്നുള്ള വിടവാങ്ങൽ വേളയിൽ പ്രധാനമന്ത്രി മോദിയും ആസാദിനെ പ്രശംസിച്ചിരുന്നു.