നാരീപൂജ നടത്തിയത് എന്റെ വിശ്വാസം കൊണ്ടല്ല; ആ നാട്ടിലുള്ളവരുടെ വിശ്വാസം കാരണമാണ്; സ്വാസിക വിജയ് പറയുന്നു


മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മാട്രിമോണിയല്‍ പ്രൊഫൈല്‍ ഉള്ളതിനെ പറ്റിയും വിവാഹാലോചനയെ കുറിച്ചും നദി സ്വാസിക പറഞ്ഞിരുന്നു. ഇതോടൊപ്പം താൻ ജാതകത്തില്‍ വിശ്വസിക്കുകയും നാരീപൂജ നടത്താനുണ്ടായ കാരണത്തെ കുറിച്ചും സ്വാസിക പറയുന്നു
സ്വാസികയുടെ വാക്കുകൾ: : മാട്രിമോണിയല്‍ സൈറ്റിലെ പ്രൊഫൈല്‍ ഇപ്പോഴുമുണ്ട്. ലോക്ഡൗണ്‍ സമയമായപ്പോൾ അമ്മ ഇട്ടതാണ്. എന്നാൽ അതില്‍ നിന്നും വരുന്ന ആലോചനയൊക്കെ നമ്മളുമായി ചേരാത്തത് കൊണ്ട് വിട്ടു. ഇപ്പോള്‍ മാട്രിമോണി നോക്കാറില്ല . കുറച്ചൂടി കഴിയട്ടേ എന്നാണ് വിചാരിക്കുന്നത്.
മാട്രിമോണിയലില്‍ നിന്നായിരുന്നു മലയാളത്തില്‍ തന്നെ നടി ഭാമയൊക്കെ വരനെ കണ്ടെത്തിയത്. ഒരുപാട് പേര്‍ക്കുണ്ട്. ഒരുപക്ഷെ അതൊക്കെ ഹിഡന്‍ ആയിരിക്കും. നമുക്ക് വരാനുള്ളതാണെങ്കില്‍ വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മറ്റൊരുകാര്യം, കല്യാണം ഈ വയസില്‍ തന്നെ നടക്കണമെന്നൊക്കെ ഞാന്‍ കരുതി വച്ചിട്ടില്ല. അതിന് കറക്ടായിട്ടുള്ള ഒരാള് വരുമ്പോള്‍ നമ്മള്‍ കല്യാണം കഴിക്കും.
തനിക്ക് ജാതകത്തില്‍ വിശ്വാസമുണ്ടെന്നും സ്വാസിക പറയുന്നു. ‘ ഞാൻ ഒരു ദൈവവിശ്വാസിയാണ് ജാതകം നോക്കി കല്യാണം കഴിക്കണമെന്ന് ഞാന്‍ ആരോടും പറയില്ല. ഞാന്‍ തുടക്കത്തില്‍ സിനിമയിലും സീരിയലിലും ശോഭിക്കില്ല. ഇരുപത്തിയെട്ട് വയസിന് ശേഷമേ അതുണ്ടാവൂ എന്ന് എന്റെ ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ സംഭവിച്ചതിനാൽ ഞാനത് വിശ്വസിക്കുന്നതായിട്ടും നടി പറഞ്ഞു.
അതേപോലെതന്നെ നാരീപൂജ നടത്തിയത്- ” എന്റെ വിശ്വാസം കൊണ്ടല്ല. ആ നാട്ടിലുള്ളവരുടെ വിശ്വാസം കാരണമാണ്. ഞാൻ ഒരു വിശ്വാസിയായത് കൊണ്ട് എന്നെ അതിലേക്ക് വിളിച്ചപ്പോള്‍ ഒരു സമ്മാനം കിട്ടിയത് പോലെയാണ് തോന്നിയത്. കുറച്ച് നേരത്തേക്ക് ദേവിയായി നമ്മളെ സങ്കല്‍പ്പിക്കുന്നത് വലിയ കാര്യമല്ലേ. അത് വേണ്ടാത്ത ആചാരമാണോന്ന് എനിക്കറിയില്ല. എങ്കിലും ഒരു സമൂഹത്തിലുള്ള ആളുകള്‍ അതിനെ വിശ്വസിക്കുന്നുണ്ട്. വര്‍ഷങ്ങളായി അവരത് ചെയ്ത് വരുന്നുണ്ടെന്നും സ്വാസിക പറയുന്നു.