അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ഖനനം ആരംഭിക്കാൻ നാസ
അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ നാസ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ വിഭവങ്ങള്‍ ഖനനം ചെയ്യാന്‍ പദ്ധതിയിടുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോർട്ട് ചെയ്യുന്നു. 2032-ആകുമ്പോൾ അവിടെ നിന്ന് മണ്ണ് ഖനനം ചെയ്യാനാണ് പദ്ധതിയിടുന്നത്. ആര്‍ട്ടെമിസ് ദൗത്യത്തിന് കീഴില്‍ 2025-ഓടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാന്‍ ഏജന്‍സി തയ്യാറെടുക്കുന്ന സമയത്താണ് ഈ വാര്‍ത്ത വരുന്നത്.
ചരിത്രം പരിശോധിച്ചാൽ 1972-ന് ശേഷം നാസയുടെ അപ്പോളോ 17 ബഹിരാകാശ സഞ്ചാരികള്‍ക്ക് ശേഷം ആദ്യമായാണ് മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നത്. അവിടെ നിന്നുള്ള മണ്ണ് വിളവെടുക്കുന്നതിനും ചന്ദ്രോപരിതലത്തില്‍ ഒരു സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികളുമായി നാസ ബഹിരാകാശത്തേക്ക് ഒരു ടെസ്റ്റ് ഡ്രില്‍ അയയ്ക്കും.
2015ആകുമ്പോഴേക്കും അതിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍, ചന്ദ്രനെ ഖനനം ചെയ്യാന്‍ പദ്ധതിയിടുന്നത് എന്തുകൊണ്ടാണെന്നും ‘ലൂണാര്‍ ഗോള്‍ഡ് റഷ്’ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും നാസ വിവരിച്ചിരുന്നു. ഭൂമിശാസ്ത്ര സര്‍വേകളില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് ബഹിരാകാശ ഏജന്‍സി പറഞ്ഞു, ചന്ദ്രനില്‍ മൂന്ന് നിര്‍ണായക ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു: വെള്ളം, ഹീലിയം, അപൂര്‍വ ഭൂമി ലോഹങ്ങള്‍.
ന്യൂക്ലിയര്‍ ഫ്യൂഷന്‍ പോലുള്ള ഊര്‍ജ മേഖലയിലെ വികസനത്തിന് ഹീലിയത്തിന് കഴിയുമെന്ന് നാസ പറഞ്ഞു. സ്‌കാന്‍ഡിയം, യട്രിയം എന്നീ രണ്ട് മൂലകങ്ങളും ചന്ദ്രശിലകളില്‍ ഉയര്‍ന്ന സാന്ദ്രതയില്‍ കാണപ്പെടുന്നു. ചന്ദ്രന്റെ പിണ്ഡം 73 ക്വിന്റല്‍ ടണ്‍ ആണെന്നും നാസ പറഞ്ഞു, അവര്‍ ഓരോ ദിവസവും 1 മെട്രിക് ടണ്‍ ഖനനം ചെയ്താല്‍, ചന്ദ്രന്റെ പിണ്ഡത്തിന്റെ 1 ശതമാനം കുറയ്ക്കാന്‍ 220 ദശലക്ഷം വര്‍ഷങ്ങള്‍ എടുക്കും.