ഒബിസിറ്റി സര്‍ജന്മാരുടെ ദേശീയ സമ്മേളനം ഏഴ് മുതല്‍ പത്ത് വരെ കൊച്ചിയില്‍
കൊച്ചി: ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 21-ാം ദേശീയ സമ്മേളനം ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ കൊച്ചി ലേ മെറിഡിയനില്‍ നടക്കും. കേരളത്തില്‍ ആദ്യമായി നടക്കുന്ന ഒബിസിറ്റി സര്‍ജന്മാരുടെ സമ്മേളനം വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയുടെ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം, കീഹോള്‍ ക്ലിനിക്, വെര്‍വന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ഏഴിന് ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സര്‍ജന്‍സ് ഫോര്‍ ഒബിസിറ്റി പ്രസിഡന്റ് ഡോ. ഗര്‍ഹാള്‍ഡ് പ്രാഗര്‍(വിയന്ന) സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ആര്‍ പത്മകുമാര്‍ അധ്യക്ഷത വഹിക്കും.
ലേക്ഷോര്‍ എം.ഡി എസ്.കെ അബ്ദുള്ള, അമേരിക്കന്‍ ബായാട്രിക് സൊസൈറ്റി അദ്ധ്യക്ഷ ഡോ. മറിനാ കുര്യന്‍, മെറ്റബോളിക് സര്‍ജറി ഉപജ്ഞാതാവ് ഡോ. ഓറിയോ ഡിപോള (ബ്രസീല്‍), ബ്രിട്ടീഷ് ഒബിസിറ്റി സൊസൈറ്റി അധ്യക്ഷന്‍ ഡോ. ജിം ബെറിന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. പ്രവീണ്‍ രാജ് അധ്യക്ഷ പ്രസംഗം നടത്തും.