നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി

single-img
12 August 2024

നാഷണൽ ഹെറാൾഡ് കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. അതിനുവേണ്ടി ഇഡി വീണ്ടും സമൻസ് നൽകും. അന്വേഷണ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ.

നിലവിലെ അന്വേഷണത്തിൽ കേസിൽ 751 കോടിയുടെ സ്ഥാപര – ജംഗമ വസ്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസിൽ 4 തവണയായി ഇതേവരെ 40ലധികം മണിക്കൂർ രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിട്ടുണ്ട്.

കണ്ടുകെട്ടിയ സ്വത്തുക്കൾ അത് ക്രയവിക്രയം ചെയ്യപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് വ്യക്തത വേണമെന്നാണ് ഇഡിയുടെ നിലപാട്. ഇതിന് മുന്നോടിയായാണ് രാഹുൽ ഗാന്ധി അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യുമെന്ന് ഇഡി അനൗദ്യോഗികമായി വ്യക്തമാക്കുന്നത്.