ദേശീയതലത്തിൽ മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ

single-img
16 August 2024

എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിച്ചു. മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടമാണ്. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് ദേശീയ അവാര്‍ഡ്. എഡിറ്റിങ്ങിനും ആട്ടത്തിന് ദേശീയ അവാര്‍ഡുണ്ട്.

സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.മികച്ച നടൻ ഋഷഭ് ഷെട്ടിയാണ്. കാന്താര മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡും നേടിയപ്പോള്‍ മാളികപ്പുറത്തിലെ ശ്രീപദഥ് ബാലതാരമായും നടിയായി നിത്യാ മേനനും തെരഞ്ഞെടുക്കപ്പെട്ടു

മറ്റ് പുരസ്കാരങ്ങള്‍ ഇവയാണ് :

കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുചിത്രമ്പലം
​ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ
നവാ​ഗത സംവിധായകൻ -പ്രമോദ് കുമാർ (ഫൗജ)
തെലുങ്ക് ചിത്രം – കാർത്തികേയ
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1
മികച്ച ഗായകൻ – അരിജിത് സിം​ഗ് (ബ്രഹ്മാസ്ത്ര)
മികച്ച സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ