ലോകരാജ്യങ്ങൾ പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണം; ആഹ്വാനവുമായി യുഎ‍ൻ വിദഗ്ധസംഘം

single-img
3 June 2024

പശ്ചിമേഷ്യയില്‍ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനായി ലോകരാജ്യങ്ങൾ എല്ലാം പലസ്തീന്‍ രാഷ്ട്രം അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ സംഘം ആഹ്വാനം ചെയ്തു. അടുത്ത ദിവസങ്ങളിലായി സ്പെയിന്‍, അയർലന്‍ഡ്, നോർവെ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച പിന്നാലെയാണ് ഈ ആഹ്വാനം.

പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനുമായുള്ള പോരാട്ടത്തില്‍ സുപ്രധാന ചുവടുവെപ്പായിരിക്കും സ്വതന്ത്ര രാഷ്ട്രമെന്ന അംഗീകാരമെന്ന് വിദഗ്ധസംഘം പറഞ്ഞു.

അതിനു ശേഷം അടിയന്തരമായി ഗാസയില്‍ വെടിനിർത്തല്‍ പ്രഖ്യാപിക്കുകയും ഇസ്രായേൽ സൈനിക നീക്കം അവസാനിപ്പിക്കുകയും വേണമെന്നും സംഘം ആവശ്യപ്പെട്ടു. അതേസമയം യുഎന്‍ സംഘത്തിന്റെ ആഹ്വാനത്തോട് പ്രതികരിക്കാന്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ തയാറായിട്ടില്ല.