കൈക്കൂലി വാങ്ങാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീൻ; മരണത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തും: മന്ത്രി വീണ ജോർജ്
16 October 2024
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യക്കെതിരെ പ്രതികരിക്കാതെ സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്. നവീൻ ബാബുവുമായി തനിക്ക് വ്യക്തിപരമായ ബന്ധമാണുള്ളത് എന്ന് പറഞ്ഞ മന്ത്രി, ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന, കൈക്കൂലി വാങ്ങാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനാണ് നവീൻ എന്നും അഭിപ്രായപ്പെട്ടു .
നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്നും വീണ ജോർജ് അറിയിച്ചു . അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യക്കെതിരെ രൂക്ഷമായ വിമർശനമാണ് വ്യാപകമായി ഉയരുന്നത്. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തണമെന്നും, കൃത്യമായി പ്ലാൻ ചെയ്താണ് കാര്യങ്ങൾ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിക്കുകയുണ്ടായി.