സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി എൻഡിഎയും ഇന്ത്യ മുന്നണിയും; നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണമെന്ന് മമത
ദേശീയ രാഷ്ട്രീയത്തിൽ ബിജെപി 237 സീറ്റുകളിലേക്ക് ചുരുങ്ങിയ സാഹചര്യത്തിൽ ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി മോദി രംഗത്തിറങ്ങി. എന്‍ഡിഎ കേവലഭൂരിപക്ഷമായ 272 സീറ്റിലേക്ക് എത്തിയെങ്കിലും ബിജെപി 237 സീറ്റില്‍ ഒതുങ്ങി.
അതേസമയം ഇന്ത്യ സഖ്യത്തിന് മികച്ച മുന്നേറ്റമാണ് ഉണ്ടായത് . 225 സീറ്റ് നേടിയ സാഹചര്യത്തില്‍ ജെഡിയു അടക്കമുള്ള മറ്റു പാര്‍ട്ടികളെ കൂടെക്കൂട്ടിയാല്‍ ഇന്ത്യ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും. നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രംഗത്തു വന്നുകഴിഞ്ഞു.
ടിഡിപിയും ജെഡിയുവും തമ്മില്‍ ചേര്‍ന്നാല്‍ 31 സീറ്റാകും. ഇത് മുന്നില്‍കണ്ടാണ് മുന്നണികള്‍ നീക്കമാരംഭിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ഓരോ നിമിഷവും സീറ്റ് നില മാറിമറിയുന്ന കാഴ്ചയായിരുന്നു. ഒരുഘട്ടത്തില്‍ ഇന്ത്യ സഖ്യം എന്‍ഡിഎയെ മറികടന്നെങ്കിലും സ്ഥിരത നിലനിര്‍ത്താനായില്ല.