തിരുവനന്തപുരത്തിന്റെ വികസനത്തിനായി മാര്‍ഗരേഖയിറക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍

single-img
31 March 2024

പൊതുജനങ്ങളില്‍ നിന്ന് മികച്ച ആശയങ്ങള്‍ സ്വീകരിച്ച് തലസ്ഥാന നഗരമായ തിരുവനന്തപുരത്തിന്റെ വികസനത്തിനായി മാര്‍ഗ്ഗരേഖ ഇറക്കാന്‍ കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇനി കാര്യം നടക്കുമെന്ന മുദ്രാവാക്യത്തില്‍ നിന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം.

താൻ ജയിച്ചാൽ മണ്ഡലത്തിൽ നടത്തേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയിക്കാന്‍ ഫോണ്‍ നമ്പര്‍ അടക്കം നല്‍കിയാണ് പുതിയ പ്രചാരണം. പദ്ധതിയിൽ ജനങ്ങൾക്ക് 807 807 0777 എന്ന നമ്പറില്‍ വിളിച്ചും മെസേജ് അയച്ചും പത്ത് വരെ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാം. അതിനുശേഷം മാര്‍ഗ്ഗരേഖ ഇറക്കും.

രാഷ്ട്രീയത്തിനതീതമായി നഗരത്തിന്റെ വികസനം മുന്‍നിര്‍ത്തി തരൂരിനെ തുണച്ചിരുന്ന മണ്ഡലത്തിലെ പൗരപ്രമുഖരെയും യുവവോട്ടര്‍മാരെയും രാജീവ് ചന്ദ്രശേഖര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.