ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയാനെത്തി; നെടുമങ്ങാട് ബിജെപി വനിതാ പ്രവർത്തകരെ ഉൾപ്പടെ അറസ്റ്റ് ചെയ്ത് നീക്കി
ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്ക് ആരോപിക്കുന്ന വിവാദമായ ബി ബി സി ഡോക്യുമെൻററിയുടെ പ്രദർശനം തടസപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നെടുമങ്ങാട്
ഇന്ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെൻററി പ്രദർശനം.
ഇവിടേക്കെത്തി പ്രദർശനം തടയാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വനിതാ പ്രവർത്തകരെയുംനെടുമങ്ങാട് നഗരസഭ കൗൺസിലർ ഉൾപ്പെടെ ഉള്ള16 ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇന്ന് നെടുമങ്ങാട് കച്ചേരി നടയിൽ വച്ച് ബിബിസി- യുടെ വിവാദ ഡെക്യൂമെന്ററി പ്രദർശനം തുടങ്ങിയപ്പോൾ അമ്പതോളം വരുന്ന ബി ജെ പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു .
പക്ഷെ പ്രദർശന സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ വച്ച് പൊലീസ് തടയുകയായിരുന്നു. അതിനിടെ വനിതാ പ്രവർത്തകർ പ്രദർശനം നടക്കുന്ന സ്ഥലത്ത് ഓടി എത്തി മുദ്രാവക്യം വിളിച്ച് പ്രദർശനം തടയാൻ ശ്രമിക്കുകയും ആയിരുന്നു. അതേസമയം ഷിജു ഖാന്റെ നേതൃത്വത്തിൽ പ്രദർശനം നടന്നു.