കെട്ടാൻ സർക്കാർ ജോലിയുള്ള പെണ്ണിനെ വേണം; സ്ത്രീധനം അങ്ങോട്ട് തരാം
ഇന്ത്യയിൽ, നല്ല സർക്കാർ ജോലിയുള്ള ആളുകൾ ‘അറേഞ്ച്ഡ് മാര്യേജ് മാർക്കറ്റിൽ’ ഉയർന്ന യോഗ്യതയുള്ളവരായി കണക്കാക്കപ്പെടുന്നു . ഇപ്പോഴിതാ, മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ഒരാൾ സർക്കാർ ജോലിയുള്ള വധുവിനെ തേടി പുതിയ പരീക്ഷണം നടത്തുകയാണ്.
ഛിന്ദ്വാരയിലെ ചാർ പഥക് പ്രദേശത്തെ താമസക്കാരനായ വികൽപ് മാളവ്യ എന്ന യുവാവ് അടുത്തിടെ ഫൗണ്ടൻ ചൗക്ക് മാർക്കറ്റിന് നടുവിൽ ഒരു വിചിത്രമായ പോസ്റ്ററുമായി പ്രത്യക്ഷപ്പെട്ടത്. “കല്യാണം കഴിക്കാനായി സർക്കാർ ജോലിയുള്ള ഒരു പെണ്ണിനെ വേണം… ഞാൻ സ്ത്രീധനം അങ്ങോട്ട് നൽകാം.)”
സ്ത്രീധനം നൽകുന്നതും ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും സ്ത്രീധന നിരോധന നിയമം, 1961 പ്രകാരം ഇന്ത്യയിൽ നിയമവിരുദ്ധമാണ്. എന്നിരുന്നാലും, ഇതൊക്കെയാണെങ്കിലും, പുരുഷൻ തന്റെ വരാനിരിക്കുന്ന സർക്കാർ ജീവനക്കാരിയായ വധുവിന് സ്ത്രീധനം പരസ്യമായി വാഗ്ദാനം അങ്ങോട്ട് വാഗ്ദാനം ചെയ്തിരിക്കുകയാണ്
പോസ്റ്ററിനൊപ്പമുള്ള മാളവ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഗവൺമെന്റ് ജോലിയുള്ള ഒരു വധുവിനെ അന്വേഷിക്കുന്ന അദ്ദേഹത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.