ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം

single-img
28 August 2022

സൂറിച്ച്‌: ലൗസേന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ഒളിന്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം.

ജാവലിന്‍ ത്രോയില്‍ 89.8 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ഒന്നാമത് എത്തിയത്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് വിജയം കണ്ടു. ഈ നേട്ടത്തോടെ സൂറിച്ചില്‍ നടക്കുന്ന ഡയമണ്ട് ലീഗ് ബിഗ് ഫൈനലിനും നീരജ് യോഗ്യത നേടി.

85.88 മീറ്റര്‍ കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷ് രണ്ടാം സ്ഥാനവും 83.72 മീറ്റര്‍ എറിഞ്ഞ അമേരിക്കയുടെ കുര്‍ട്വ തോംപ്‌സണ്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തന്റെ ആദ്യ ത്രോയില്‍ തന്നെ 89.08 മീറ്റര്‍ ദൂരം താണ്ടാന്‍ നീരജിന് സാധിച്ചതാണ് മത്സരത്തില്‍ നിര്‍ണായകമായത്.

നേരത്തെ ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ നേട്ടത്തിനിടെ നീരജിന് പരിക്കേറ്റിരുന്നു. പരിക്കില്‍നിന്ന് പൂര്‍ണ മുക്തനാവാതിരുന്നതിനാല്‍ തൊട്ടുപിന്നാലെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് നീരജിന് നഷ്ടമായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു നീരജ്.