നീറ്റ് പരീക്ഷാ ക്രമക്കേട്; കേന്ദ്ര മന്ത്രി രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണം: യെച്ചൂരി

21 June 2024

നീറ്റ് പരീക്ഷാ നടത്തിപ്പിൽ നടന്ന ക്രമക്കേടിൽ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവർ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.
പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തി വിൽക്കുകയാണ്. ഇന്ത്യയുടെ ഭാവി പ്രതീക്ഷകളായ കോടിക്കണക്കിന് കുട്ടികൾ ഇതിലൂടെ ബുദ്ധിമുട്ടിലായി. കേന്ദ്ര സർക്കാരാണ് ഇതിന് ഉത്തരവാദിയെന്ന് ആരോപിച്ച അദ്ദേഹം നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിലെ അന്വേഷണം ബീഹാറിന് പുറത്തേക്കും നീളുകയാണ്. യു പി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ചോദ്യം ചെയ്യലിന് പൊലീസ് നോട്ടീസ് അയച്ചു. പരീക്ഷ കേന്ദ്രങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തു വന്നു.