നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
29 June 2024
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിൽ നിന്നാണ് മാധ്യമ പ്രവര്‍ത്തകനെ സിബിഐ അറസ്റ്റ് ചെയ്തത്.ഹിന്ദി ദിനപത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് ജമാലുദ്ദീന്‍ എന്നയാളാണ് പിടിയിലായതെന്ന് സിബിഐ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഒയാസിസ് സ്‌കൂളിലെ പ്രിന്‍സിപ്പലുമായും വൈസ് പ്രിന്‍സിപ്പിലുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ നിര്‍ണ്ണായക സാങ്കേതിക തെളിവുകള്‍ സിബിഐക്ക് ലഭിച്ചതായാണ് സൂചന. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ നേരത്തെ പിടിയിലായി