എന്‍ഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തില്‍ വരാന്‍ പോകുന്നില്ല; തനിക്ക് പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്ന് കെസിആര്‍

12 May 2024

ഇത്തവണ നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മോദി തരംഗമില്ലെന്നും തനിക്ക് പ്രധാനമന്ത്രി പദവിക്ക് അര്‍ഹതയുണ്ടെന്നും മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. bijepi നയിക്കുന്ന എന്‍ഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തില്‍ വരാന്‍ പോകുന്നില്ല.
വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശികപാര്‍ട്ടികള്‍ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയ തലത്തിൽ എന്‍ഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാര്‍ട്ടികളുടെ സഖ്യത്തെ പിന്തുണയ്‌ക്കേണ്ടി വരും. തന്നെ ഡൽഹിയിൽ സഹായിക്കാന്‍ ബിആര്‍എസിന്റെ എംപിമാരുണ്ടാകുമെന്നും കെസിആര്‍ കൂട്ടിച്ചേർത്തു.