ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി; മോചനം 19 വർഷത്തെ തടവിന് ശേഷം

single-img
21 December 2022

2003-മുതൽ നേപ്പാളിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തടവിലായിരുന്ന ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു 19 വർഷത്തെ തടവിന് ശേഷമാണ് ഈ മോചനം. 1970 കളിൽ ദക്ഷിണേഷ്യയിലെ ഹിപ്പി പാതയിലൂടെ സഞ്ചരിക്കുന്ന പാശ്ചാത്യ വിനോദസഞ്ചാരികളെ ശോഭരാജ് കൊലപാതകത്തിന് ഇരയാക്കിയിരുന്നു.

ഇരകളിൽ പലരുടെയും വസ്ത്രധാരണം കാരണം അദ്ദേഹം “ബിക്കിനി കില്ലർ” എന്നറിയപ്പെട്ടു, അതുപോലെ തന്നെ തന്നെ കണ്ടുപിടിക്കുന്നത് ഒഴിവാക്കാനുള്ള പാമ്പിനെപ്പോലെയുള്ള കഴിവ് കാരണം “സ്പ്ലിറ്റിംഗ് കില്ലർ” എന്നപേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. 1970-കളിൽ ഏഷ്യയിലുടനീളമുള്ള നിരവധി കൊലപാതകങ്ങൾകാണിക്കുന്ന നെറ്റ്ഫ്ലിക്സ് പരമ്പരയായ “ദി സർപ്പന്റ്” എന്ന പരമ്പരയിൽ ചാൾസിനെ അവതരിപ്പിച്ചിട്ടുണ്ട്.

തായ്‌ലൻഡിലെ 14 വിനോദസഞ്ചാരികൾ ഉൾപ്പെടെ തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിൽ 20 വിനോദസഞ്ചാരികളെയെങ്കിലും ശോഭരാജ് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. 1976 മുതൽ 1997 വരെ അദ്ദേഹം ഇന്ത്യയിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നു.

രണ്ട് നോർത്ത് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ 2003 മുതൽ നേപ്പാളിൽ ജയിലിൽ കഴിയുന്ന ശോഭ്‌രാജിനെ (78) ആരോഗ്യപരമായ കാരണങ്ങളാൽ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി വിധിക്കുകയായിരുന്നു.