മോഹൻലാലിന്റെ നേര് ആദ്യ ഞായറാഴ്‍ച കേരളത്തിൽ നിന്നും നേടിയത് 3.62 കോടി രൂപ
മോഹൻലാൽ നായകനായ നേര് റിലീസായതിന്റെ ആദ്യ ഞായറാഴ്‍ച നേടിയതിന്റെ കണക്കുകള്‍ ലഭ്യമായിരിക്കുകയാണ്. ആദ്യ ഞായറാഴ്‍ച നേര് ആകെ 3.62 കോടി രൂപ കേരളത്തില്‍ നിന്ന് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഇതേവരെ ചിത്രം നേര് ആകെ 11.91 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത്. അന്തരാഷ്ട്ര തലത്തിൽ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട്.
വലിയ ഹൈപ്പില്ലാതെ തിയേറ്ററുകളിൽ എത്തി വിജയ ചിത്രമായി മാറുന്നു എന്നിടത്താണ് നേരിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. സസ്‍പെൻസ് പ്രതീക്ഷിച്ച് നേര് കാണാൻ വരണ്ട എന്ന് നേരത്തെ ജീത്തു ജോസഫും മോഹൻലാലും ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു. സംവിധായകൻ ജീത്തു ജോസഫിന്റെ തന്നെ ചിത്രമായ ദൃശ്യത്തിലെ സസ്‍പെൻസ് വൻ വിജയമായത് നേരിനും പ്രതീക്ഷയുടെ ഭാരം തീര്‍ക്കുമോ എന്നായിരുന്നു ആശങ്ക. നേര് കോര്‍ട്ട് റൂം ഡ്രാമയാണെന്ന് സംവിധായകൻ ജീത്തു ജോസഫ് ആവര്‍ത്തിച്ച് വ്യക്തമാക്കിയതും അതിനാലായിരുന്നു.