നെറ്റ്ഫ്ലിക്സിന്റെ വരുമാനവളർച്ച; ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം

single-img
19 July 2024

‘ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ’, ​’ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’, ‘അമർ സിങ് ചംകീല’ എന്നീ ഷോകളുടെ ഫലമായി പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വീണ്ടും ഇന്ത്യയിൽ ജനപ്രിയമായിരിക്കുകയാണ്. രാജ്യത്തു വരുമാനവളർച്ചയിൽ മൂന്നാം സ്ഥാനത്താണ് നെറ്റ്ഫ്ലിക്സ്. ഇന്നലെയായിരുന്നു 2024 സാമ്പത്തിക വർഷത്തിലെ ആദ്യപകുതിയിലെ വരുമാനക്കണക്കുകൾ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടത്.

‘ബ്രിഡ്​ജർടൺ 3’, ‘ബേബി റെയ്ൻഡീർ’, എന്നീ ഷോകൾ അന്താരാഷ്ട്ര തലത്തിൽ ജനപ്രിയമായിരുന്നു. അതേസമയം നെറ്റ്ഫ്ലിക്സ് അറിയിപ്പനുസരിച്ച് വരുമാനക്കണക്കിൽ ഇന്ത്യയും ബ്രിട്ടനും 2024 ൽ ഇ‍ഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിൽ ഇന്ത്യ പരസ്യ വരുമാനത്തിൽ രണ്ടാം സ്ഥാനത്തും വരുമാനവളർച്ചയിൽ മൂന്നാം സ്ഥാനത്തുമാണ്.

ഒടിടിയിലൂടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ സീരീസായി സഞ്ജയ് ലീല ബൻസാലിയുടെ ‘ഹീരാമണ്ഡി’ മാറി. 150 ലക്ഷം ആളുകളാണ് ‘ഹീരാമണ്ഡി’ കണ്ടത്. 83 ലക്ഷം ആളുകൾ കണ്ട ഇംത്യാസ് അലി സംവിധാനം ചെയ്ത ‘അമർ സിങ് ചംകീല’ രണ്ടാമതെത്തി. കിരൺ റാവോയുടെ ‘ലാപതാ ലേഡീസും’, അജയ് ദേവ​ഗണിന്റെ ‘ശെയ്ത്താനും’ മികച്ച വിജയം നേടി.