എനിക്ക് സന്തോഷം നല്‍കാത്ത ഒരു ദാമ്പത്യ ജീവിതം ഒരിക്കലും ആഗ്രഹിക്കുന്നില്ല: തൃഷ

single-img
11 October 2022

തന്റെ വിവാഹ സങ്കല്പങ്ങളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ നടി തൃഷ. കഴിഞ്ഞ ദിവസം ഒരു ചാനല്‍ അഭിമുഖത്തിലാണ് തൃഷ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. കേവലം പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും തനിക്ക് താല്പര്യമില്ല എന്ന് തൃഷ വ്യക്തമാക്കുന്നു.

അതേപോലെ തന്നെ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ലെന്നും എപ്പോഴായാലും തനിക്ക് അന്യോജ്യമായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യുമെന്നും തൃഷ വ്യക്തമാക്കി. തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നേരിട്ടറിയാവുന്ന പലരും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരും അതേപോലെതന്നെ വിവാഹമോചനം നേടാന്‍ ആലോചിക്കുന്നവരും ഉണ്ട്.

അതുകൊണ്ടുതന്നെ . ശരിയായ ആളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. ‘എനിക്ക് സന്തോഷം നല്‍കാത്ത ഒരു ദാമ്പത്യജീവിതം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല,’ – തൃഷ പറഞ്ഞു.